Saturday, April 12, 2025

സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാൻ സിപിഐ നേതൃയോഗങ്ങള്‍

Must read

- Advertisement -

തിരുവനന്തപുരം: പുതിയ സെക്രട്ടറിയെ തീരുമാനിക്കാനായി ഇന്നും നാളെയും സിപിഐ നേതൃയോഗങ്ങള്‍. ഇന്ന് സംസ്ഥാന നിർവാഹക സമിതിയോഗവും നാളെ കൗൺസില്‍ യോഗവും ചേരും.

അപസ്വരങ്ങളുണ്ടെങ്കിലും ബിനോയ് വിശ്വം തന്നെ സെക്രട്ടറിയാകാനാണ് സാധ്യത. ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ നിർവാഹകസമിതി അംഗം ആനി രാജ എന്നിവരാണ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ മരണത്തിന് മുന്‍പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയായി ബിനോയ്‌ വിശ്വത്തെ തിരഞ്ഞെടുത്തത്. കാനത്തിന്റെ സംസ്കാര ദിനം തന്നെ അതിനായി തിരഞ്ഞെടുത്തതിനെതിരെ കോട്ടയത്തെ യോഗത്തിൽ വിമർശനം വന്നു. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായില്‍ കടുത്ത അതൃപ്തിയുമായി പരസ്യമായി രംഗത്ത് വന്നത് എതിര്‍പ്പിന് ആക്കം കൂട്ടി.

See also  കടകളിലേക്ക് ഇരച്ചു കയറിയ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article