കഴിഞ്ഞ കുറച്ചു ദിവസമായി ‘എയറി’ല്‍ പറന്നു നടക്കുകയാണ് ഈ ദോശ. എങ്ങനെ എന്നല്ലേ, അതിന്റെ
വിലയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തന്നെ.
മുംബൈ എയര്‍പോര്‍ട്ടിലെ ഭക്ഷണ മെനുവിലുള്ള 600 രൂപയുടെ ദോശയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. സാധാരണ മസാല ദോശയുടെ വിലയാണ് 600 രൂപ. ബട്ടര്‍ ദോശയെങ്കില്‍ 620 രൂപയാകും. ഒപ്പം ഫില്‍റ്റര്‍ കോഫിയോ ലസ്സിയോ ഓര്‍ഡര്‍ ചെയ്താല്‍ വീണ്ടും വില ഉയരും.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ട് തന്നെ ദശലക്ഷം ആളുകളാണ് അത് കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് കമന്റും ഷെയറുമായി എത്തിയിട്ടുള്ളത്.