കംബാക്കുകളുടെ യുണൈറ്റഡ്; വില്ലക്കെതിരെ ഗംഭീര തിരിച്ചുവരവ്

Written by Taniniram Desk

Published on:

മാഞ്ചസ്റ്റര്‍ : ഓള്‍ഡ്‌ട്രോഫോഡില്‍ ഗംഭീര തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ആസ്റ്റണ്‍ വില്ലയെയാണ് തോല്‍പ്പിച്ചെന്നുള്ളതും യുണൈറ്റഡിന് ഇരട്ടി മധുരമായി.

മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിന്നില്ലായിരുന്നു യുണൈറ്റഡ്. വീണ്ടും നാണക്കേട് തോല്‍വി ഏറ്റുവാങ്ങുമെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ യുണൈറ്റഡ് ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. അര്‍ജന്റീന സ്റ്റാര്‍ ബോയ് ഗര്‍നോച്ചോയുടെ ഇരട്ട ഗോളും യുണൈറ്റഡ് സ്‌ട്രൈക്കര്‍ ഹൊയ്‌ലുണ്ടിന്റെ വിന്നിംഗ് ഗോളും ചുവന്ന ചെകുത്താന്മാരെ ചരിത്ര വിജയത്തിലെത്തിച്ചു. പ്രീമിയര്‍ ലീഗിലെ ആദ്യ ഗോളായായിരുന്നു ഹൊയ്‌ലാണ്ട് നേടിയത്.

വില്ലക്കായി മഗ്വിനും ഡെണ്ടോങ്കറും ഗോളുകള്‍ നേടി. ഈ വിജയത്തോടെ 31 പോയിന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്ത് എത്തി. തോറ്റെങ്കിലും 39 പോയിന്റുമായി ആസ്റ്റണ്‍ വില്ല മൂന്നാം സ്ഥാനത്താണ്.

Leave a Comment