സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് ആരംഭിച്ചു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് കൽപറമ്പ് ബിവിഎംഎച്ച്എസ്എസ് സ്കൂ‌ളിൽ ആരംഭിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ അഡീഷണൽ എസ് പി പ്രദീപ് എൻ വെയിൽസ് ഉദ്ഘാടനം ചെയ്തു.

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജൂലി ജോയ്, സ്കൂ‌ൾ മാനേജർ റവ. ഫാ. ഡേവിസ് കുടിയിരിക്കൽ, പി ടി എ പ്രസിഡന്റ് സനിത സനുരാജ് എന്നിവർ ആശംസകൾ നേർന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും തൃശൂർ റൂറൽ ജില്ലാ എസ് പി സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ സി ഷാജ് ജോസ് സ്വാഗതവും സ്കൂൾ ഹെഡ്‌മിസ്ട്രസ് എ ജെ ജെൻസി നന്ദിയും പറഞ്ഞു.

5 ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ പരിസ്ഥിതി സംരക്ഷണം, സൈബർ സേഫ്റ്റി, സൈബർ കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ഡി അഡിക്ഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. ഇതോടൊപ്പം കളരി- യോഗ- കായിക പരിശീലനവും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
41 വിദ്യാലയങ്ങളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

See also  ഇന്ന് ഒരു മണിക്കൂർ ഇരുട്ട് ആസ്വദിക്കുക : മന്ത്രി കൃഷ്ണൻകുട്ടി

Related News

Related News

Leave a Comment