കായിക താരങ്ങളാണോ? നിങ്ങള്‍ക്കുമുണ്ട് അവസരം ആദായ നികുതി വകുപ്പില്‍

Written by Taniniram Desk

Published on:

മുംബൈ : ആദായ നികുതി വകുപ്പില്‍ കായിക താരങ്ങള്‍ക്ക് അവസരം.. 291 ഒഴിവുകളാണുള്ളത്. മുംബൈ റീജന്‍ ഇന്‍സ്‌പെക്ടര്‍, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അവസരം. 2024 ജനുവരി 19 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.. അപേക്ഷഫീസ് 200 രൂപ.. വിശദവിവരങ്ങള്‍ www.incometaxmumbai.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

തസ്തികകള്‍, ഒഴിവുകള്‍, ശമ്പളം, പ്രായപരിധി, എന്നിവ ചുവടെ ചേര്‍ക്കുന്നു.

  1. ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് – 14 ഒഴിവ് – യോഗ്യത – ബിരുദം – പ്രായപരിധി 18-30 – ശമ്പളം 44,900 – 1,42,400.
  2. സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II – 18 ഒഴിവ് – യോഗ്യത – പ്ലസ്ടു – പ്രായപരിധി 18-27 – ശമ്പളം 25,500 – 81,100.
  3. 3 ടാക്‌സ് അസിസ്റ്റന്റ് – 119 ഒഴിവ് – യോഗ്യത – ബിരുദം – പ്രായപരിധി 18-27 – ശമ്പളം 25,500 – 81,100.
  4. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് – 137 ഒഴിവ് – യോഗ്യത – പത്താംക്ലാസ് – പ്രായപരിധി 18-25- ശമ്പളം 18,000 – 56,900.
  5. കാന്റീന്‍ അറ്റന്‍ഡന്റ് – 3 ഒഴിവ് – യോഗ്യത – പത്താംക്ലാസ് – പ്രായപരിധി 18-25- ശമ്പളം 18,000 – 56,900.
See also  കുടുംബശ്രീ ജില്ലാ മിഷന്റെ തൃശ്ശൂർ ബ്ലോക്ക്തല തൊഴിൽമേള 26ന്

Leave a Comment