വ്യാജമദ്യ നിർമ്മാണം : മുൻ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Written by Taniniram Desk

Published on:

തൃശൂർ: ആളൂർ വെള്ളാഞ്ചിറയിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. 15,000 കുപ്പി വ്യാജ വിദേശമദ്യവും 2500 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. നടത്തിപ്പുകാരൻ ബി.ജെ.പി മുൻ പഞ്ചായത്തംഗം ലാലു പീണിക്കപ്പറമ്പിലിനെയും (50), സഹായി കട്ടപ്പന സ്വദേശി ലോറൻസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിത്തീറ്റയും മറ്റും വെക്കുന്ന മുറിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്. നാടക നടൻ കൂടിയാണ് അറസ്റ്റിലായ ലാൽ.

കഴിഞ്ഞയാഴ്ച തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയിരുന്നു. സിനിമാ താരവും ഡോക്‌ടറും അടക്കം ആറുപേരെയാണ് സംഭവത്തിൽ എക്സൈസ് പിടികൂടിയത്. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട സ്വദേശിയായ ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

See also  കാര്‍ തലകീഴായി മറിഞ്ഞ് അപകടം; യുവതി മരിച്ചു

Related News

Related News

Leave a Comment