മണപ്പുറം സമീക്ഷ ചെറുകഥ ക്യാമ്പ് 29, 30 തീയതികളിൽ

Written by Taniniram1

Published on:

തൃശ്ശൂർ: മണപ്പുറം സമീക്ഷ ഡിസംബർ 29, 30 തീയതികളിൽ സംസ്ഥാനതലത്തിൽ ചെറുകഥ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മണലൂർ കാരമുക്ക് എസ് എൻ ജി എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കുന്ന കെ എസ് കെ തളിക്കുളം നഗറിലാണ് ക്യാമ്പ് നടക്കുക.

കഥാരചനയുടെ വിവിധ ആവിഷ്കാര മാതൃകകൾ ചർച്ചചെയ്ത് പുതിയ എഴുത്തുകാരുടെ രചന ശീലങ്ങളെ നവീകരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡിസംബർ 29ന് രാവിലെ 10ന് കഥാകൃത്ത് എൻ എസ് മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അശോകൻ ചെരുവിൽ, ഇ സന്തോഷ് കുമാർ, എൻ രാജൻ, പി എസ് റഫീഖ്, അഷ്ടമൂർത്തി എന്നീ കഥാകാരന്മാരും സത്യൻ അന്തിക്കാട്, എംപി സുരേന്ദ്രൻ, മാധവ് രാംദാസ് എന്നിവരും പങ്കെടുക്കും.

ഡിസംബർ 30ന് കഥാരചനയുടെ പുതു ലോകത്തെക്കുറിച്ച് സന്തോഷ് എച്ചിക്കാനം, വി ആർ സുധീഷ്, കെ രേഖ, ഫ്രാൻസിസ് നറോണ, വി ജി തമ്പി, വി കെ ദീപ എന്നിവർ വിവിധ സെഷനുകൾ നയിക്കും. സമാപന സമ്മേളനം ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ വി ഉണ്ണികൃഷ്ണൻ, അരവിന്ദൻ പണിക്കശ്ശേരി, പി സലീം രാജ് എന്നിവർ ക്യാമ്പ് ഡയറക്ടർമാരാണ്. വാർത്താസമ്മേളനത്തിൽ പ്രൊഫ. ടി ആർ ഹാരി, വി എൻ സുർജിത്, ടി എസ് സുനിൽകുമാർ, എം ബി സജീവൻ, ടി പി ബിനോയ് എന്നിവർ പങ്കെടുത്തു.

Related News

Related News

Leave a Comment