മലയാള സിനിമ സഞ്ചാരപഥങ്ങളിലൂടെ…

Written by Taniniram1

Updated on:

തൃശൂർ: സർഗ്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് കൊക്കാല എഞ്ചിനിയേഴ്സ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് ‘മലയാള സിനിമ സഞ്ചാരപഥങ്ങളിലൂടെ’ എന്ന പേരിൽ സിനിമാ സംവാദവും ഗാനാലാപനവും സംഘടിപ്പിക്കും. സർഗ്ഗസ്വരം വൈസ് പ്രസിഡണ്ട് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി അധ്യക്ഷനാകുന്ന ചടങ്ങ് സിനിമ സംവിധായകനും സർഗ്ഗസ്വരം പ്രസിഡണ്ടുമായ കാവിൽ രാജ് ഉദ്ഘാടനം ചെയ്യും.

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് സതീഷ് കുമാർ വിശാഖപട്ടണം മുഖ്യ പ്രഭാഷണം നടത്തും. വർഗ്ഗീസ് വാഴപ്പിള്ളി, പ്രൊഫ യു.എസ്. മോഹൻ, മോഹൻ പറത്തിൽ, സുശീല മണി ടീച്ചർ എന്നിവർ ഗാനങ്ങൾ ആലപിക്കും. പച്ചപ്പ് തേടി ഫെയിം സി.പി. സറീന അവതാരികയാവും. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് സതീഷ് കുമാർ വിശാഖപട്ടണത്തെ ചടങ്ങിൽ ആദരിക്കും. ജോയ് ചിറമേൽ സ്വാഗതവും ആറ്റൂർ സന്തോഷ് കുമാർ നന്ദിയും പറയും.

Related News

Related News

Leave a Comment