ഇനി ബ്ലാക്ക് സ്പോട്ടുകൾ ഇല്ലാത്ത സുരക്ഷിത യാത്ര….

Written by Taniniram Desk

Published on:

തിരുവനന്തപുരം: ദേശീയപാതകളിലെ അപകട സ്ഥലങ്ങൾ ഒഴിവാക്കാൻ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കുന്ന പദ്ധതിയുമായി ദേശീയപാതാ അതോറിറ്റി മുന്നോട്ട്. ദേശീയപാത 66, ദേശീയപാത 544 എന്നിവിടങ്ങളിലാണ് ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കുന്ന പ്രവർത്തികൾ നടക്കുക. എൻഎച്ച് 544ലെ വാളയാർ അങ്കമാലി റീച്ചിൽ മാത്രം 12 ഇടത്താണ് അടിപ്പാതകൾ നിർമിക്കുന്നത്. ഇതിനായി 445 കോടി രൂപയാണ് ചെലവഴിക്കുക.

കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്‍റെ മാർഗരേഖ പ്രകാരംമൂന്നു വർഷത്തിനിടയിൽ യാത്രക്കാരുടെ മരണത്തിനോ ഗുരുതര പരിക്കിനോ ഇടയാക്കിയ 5 അപകടങ്ങൾ എങ്കിലും നടന്നിട്ടുള്ള ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ടുകളായി കണക്കാക്കുന്നത്. ഈ കാലയളവിൽ 10 അപകടങ്ങൾ നടന്ന സ്ഥലങ്ങളും ബ്ലാക്ക് സ്പോട്ടിലുൾപ്പെടും.

ദേശീപാതകളിലെ അപകടം ഒഴിവാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബ്ലാക്ക് സ്പോട്ടുകളിൽ അടിപ്പാതകൾ നിർമിക്കുന്നത്. ജനുവരിയിൽ നിർമാണം ആരംഭിച്ച് 2024 പകുതിയോടെ പൂർത്തിയാക്കുന്ന വിധത്തിലാണ് ആസൂത്രണം.

Related News

Related News

Leave a Comment