വെറ്റിലപ്പാറയിലെ കർഷകർ ഒച്ചു ഭീഷണിയിൽ

Written by Taniniram1

Published on:

തൃശ്ശൂർ: കാർഷിക വിളകൾക്കു ഭീഷണിയായി വെറ്റിലപ്പാറ മേഖലയിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നു. വലുപ്പം കൂടിയ ഇനത്തിലുള്ള ഒച്ചുകൾ റബ്ബർ മരങ്ങളിലും വാഴകളിലും പെരുകുന്നുവെന്ന് കർഷകർ പറയുന്നു. പറമ്പുകളിൽ മാത്രം കാണപ്പെട്ടിരുന്ന ഒച്ചുകൾ ഇപ്പോൾ വീടുകളുടെ ചുമരുകളിലും മതിലുകളിലേക്കും വ്യാപിച്ചു തുടങ്ങിയതായും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.

ഒരു ഒച്ചിൽ നിന്ന് 100ലധികം മുട്ടകളാണ് പുറത്തു വരുന്നത്. ആദ്യം വെള്ള നിറത്തിൽ കാണപ്പെടുന്ന മുട്ടകൾ പിന്നീട് മഞ്ഞ നിറമായി മാറുന്നതായി പറയുന്നു. നശിച്ച് പോകുന്ന ഒച്ചുകളുടെ പുറംതോട് ചില പറമ്പുകളിൽ ആകമാനം ചിതറിയ നിലയിലാണ്. എന്നാൽ രാസവളം പ്രയോഗിക്കുന്ന കൃഷിയിടങ്ങളിൽ ഇവയുടെ ആക്രമണം കുറവുണ്ടെന്നാണ് സൂചന.

പ്രളയത്തിന് ശേഷമാണ് പ്രദേശത്ത് ഒച്ചുകളുടെ ശല്യം ഇത്രയധികം വർദ്ധിച്ചത്. ജല സ്രോതസ്സുകളുടെ സമീപം ഇവ കൂട്ടമായി എത്തുന്നതിനാൽ ശുദ്ധജലം മലിനമാകുന്നതായും പറയുന്നു. ചത്ത ഒച്ചുകളിൽ നിന്നും രൂക്ഷമായ ​ഗന്ധം പരക്കുന്നതായും നാട്ടുകാർ പറയുന്നു.

See also  വേനല്‍ച്ചൂട് വര്‍ധിക്കുന്നു ഇനി സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ വാട്ടര്‍ ബൈല്‍ മുഴങ്ങും

Related News

Related News

Leave a Comment