ഫ്രാന്‍സ് തടഞ്ഞുവെച്ച റൊമാനിയന്‍ വിമാനം ഇന്ത്യയിലെത്തി. നാല് ദിവസം മുമ്പാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് വിമാനം കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ 300 ഓളം യാത്രക്കാരുണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നു. ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട വിമാനത്തെയാണ് ഫ്രാന്‍സ് തടഞ്ഞുവച്ചത്.
ഞായറാഴ്ച വിമാനത്തിന് യാത്ര പുനരാരംഭിക്കാന്‍ ഫ്രഞ്ച് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് യാത്ര പുനരാരംഭിച്ച റൊമാനിയന്‍ വിമാനം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മുബൈയില്‍ എത്തുകയായിരുന്നു. യാത്രക്കാരില്‍ 21 മാസം പ്രായമുള്ള കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 11 കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിമാനം തിരികെ പറക്കാന്‍ അനുവദിച്ചതിന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ഫ്രഞ്ച് അധികാരികള്‍ക്ക് നന്ദി പറഞ്ഞു. ഒരു പ്രത്യേക സംഘം വിമാനം വഴി മനുഷ്യക്കടത്തും നടത്തുന്നു എന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. ഇതിന്റെ ഭാഗമായാണ് വിമാനം ഫ്രാന്‍സില്‍ ഇറക്കിയത്.
അമേരിക്കന്‍ ഐക്യനാടുകളിലേക്കോ കാനഡയിലേക്കോ അനധികൃതമായി കുടിയേറ്റം നടത്താനുള്ള ഇന്ത്യക്കാരുടെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. മധ്യ അമേരിക്കയുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന നിക്കര്വാഗയില്‍ എത്തിയാല്‍ കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയോ കാനഡയിലേക്കോ എത്തപ്പെടാം. ചില ഇന്ത്യന്‍ യാത്രികര്‍ ഈ ഉദ്ദേശത്തോടെയാണ് വിമാനത്തില്‍ കയറിയതെന്നാണ് അധികൃതര്‍ കരുതിയത്.
ഫ്രാന്‍സില്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാനവുന്ന ഗുരുതര കുറ്റമാണ് മനുഷ്യ കടത്ത്. എന്നാല്‍ തങ്ങള്‍ക്ക് വിമാനം വഴിയുള്ള മനുഷ്യക്കടത്തില്‍ പങ്കില്ലെന്ന് എയര്‍ലൈനും അറിയിച്ചു.