ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്

Written by Taniniram Desk

Published on:

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 2024 ഫെബ്രുവരി 25ന്. അന്നേദിവസം രാവിലെ ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. 10.30 നാണ് അടുപ്പുവെട്ടു പൊങ്കാല. ഉച്ചകഴിഞ്ഞ് 2.30-ന് ഉച്ചപൂജയ്‌ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.

ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരിത്തുന്നതോടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി 26ന് ആറ്റുകാൽ പൊങ്കാല മഹോത്സവം അവസാനിക്കും.

അതേസമയം ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്ട്രേഷൻ വൃശ്ചികപ്പിറവിയായ നവംബർ 17-ന് രാവിലെ എട്ടിന് ആരംഭിച്ചിരുന്നു. ഉത്സവത്തിന്റെ മൂന്നാംനാൾ മുതലാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്. 10 മുതൽ 12 വയസുവരെയുള്ള ബാലന്മാർക്കാണ് വ്രതമെടുക്കാനുള്ള അവസരം. ഇത്തവണ മൂന്നാം ഉത്സവ ദിവസമായ 19നാണ് കുത്തിയോട്ട വ്രതം ആരംഭിയ്‌ക്കുന്നത്. കഴിഞ്ഞ തവണ 743 ബാലന്മാരാണ് വ്രതമെടുത്തത്.

See also  കേരളത്തിലെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

Related News

Related News

Leave a Comment