Wednesday, March 12, 2025

വെളിച്ചം മങ്ങി..! ലോകകപ്പിൽ കളിച്ചത് ഒരു കണ്ണിലെ കാഴ്ചയുമായി….

Must read

ലോകകപ്പിലെ ബം​ഗ്ലാദേശിന്റെ മോശം പ്രകടനത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നായകൻ ഷാക്കിബ് അൽ ഹസൻ. ലോകകപ്പിൽ താൻ ബാറ്റ് ചെയ്യാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്നതായി ഷാക്കിബ് വ്യക്തമാക്കി. ഒരു കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഒരു കണ്ണിൽ മാത്രമാണ് പൂർണമായ കാഴ്ചയുണ്ടായിരുന്നതെന്നും താരം വെളിപ്പെടുത്തി.

2019 ലോകകപ്പിൽ മികച്ച പ്രകടനം നടത്തി റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു ഷാക്കിബ്. 606 റൺസും 11 വിക്കറ്റുമായിരുന്നു സമ്പാ​ദ്യം. 2023ൽ ക്യാപ്റ്റനായി ടീമിനെ നയിച്ചപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് 186 റൺസായിരുന്നു ഷാക്കിബ് നേടിയത്. 26.57 ആയിരുന്നു ആവറേജ്. രണ്ടുമത്സരങ്ങളിൽ പരിക്കുകാരണം കളിക്കാനും പറ്റിയില്ല.
ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രമായിരുന്നില്ല.. ലോകകപ്പ് മുഴുവനും എനിക്ക് കണ്ണിന് ആ പ്രശ്നമുണ്ടായിരുന്നു. എനിക്ക് പന്തുകൾ നേരിടാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. നാട്ടിൽ പരിശോധിച്ചപ്പോൾ അവർ പറഞ്ഞത് എന്റെ മാനസിക സമ്മർദ്ദം കാരണം എന്നാണ്. എന്നാൽ ലോകകപ്പിന് ശേഷം അമേരിക്കയിൽ പരിശോധന നടത്തിയപ്പോൾ ഞാൻ ഡോക്ടർമാരോട് ചോദിച്ചു ലോകകപ്പ് കഴിഞ്ഞില്ലേ അപ്പോ എന്തായാലും സമ്മർദ്ദം ഉണ്ടാകില്ല. എന്ന് ഇതൊരു ന്യായീകരണമല്ലെന്നും ഷാക്കിബ് പറഞ്ഞു. 2023 ഏകദിന ലോകകപ്പിൽ നിന്ന് ആദ്യം പുറത്തായ ടീമായിരുന്നു ബം​ഗ്ലാദേശ്.

See also  മെസ്സി, എംബാപ്പെ, ഹാലണ്ട്; ഫിഫയുടെ മികച്ച താരമാര് ? ഇന്നറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article