Saturday, April 5, 2025

കളരി ഡോട്ട് കോം ഗ്ലോബൽ മീറ്റ്-2023

Must read

- Advertisement -

തൃശൂർ: കളരി കുറുപ്പ് കളരി പണിക്കർ ആഗോള കുടുംബ സംഗമം കളരി ഡോട്ട് കോം ഗ്ലോബൽ മീറ്റ് 2023 എന്ന പേരിൽ തൃശ്ശൂർ വിവേകോദയം ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ 10ന് കളരി കുറുപ്പ് ഡോട്ട് കോം ചീഫ് കോർഡിനേറ്റർ മുകുന്ദൻ കുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ‘കളരി കുലപതി’ അഡ്വ. എ.യു രഘുനാഥൻ പണിക്കർ ഉദ്ഘാടനം ചെയ്തു. “സമുദായ സംഘടനാ ബോധം സമുദായ പ്രമുഖരിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം അദ്ദേഹം നിർവഹിച്ചു.

പഞ്ചാംഗ ഗണിതജ്ഞൻ ജ്യോത്സ്യൻ വരന്തരപ്പിള്ളി ചന്ദ്രൻ കുറുപ്പിനെ “കളരി ആചാര്യ ” ബഹുമതി നൽകി ആദരിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ സമുദായ അംഗങ്ങൾക്ക് സ്നേഹാദരം നൽകി. രവി പാറപ്പുറത്ത് സ്വാഗതവും രാമചന്ദ്രൻ കളരിക്കൽ നന്ദിയും പറഞ്ഞു. യോഗാനന്തരം സമുദായ അംഗങ്ങളൊരുക്കിയ കലാ വിരുന്നുണ്ടായിരുന്നു.

See also  ലൈംഗികാവയവത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; നട്ട് നീക്കാന്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളും പരാജയപ്പെട്ടു, ഒടുവില്‍ രക്ഷകരായി ഫയര്‍ഫോഴ്‌സ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article