ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം

Written by Taniniram Desk

Published on:

തൊടുപുഴ : ക്രിസ്മസ് ദിനത്തില്‍ നാടിനെ ഞെട്ടിച്ച് സുഹൃത്തുക്കളുടെ മരണം. പുഴയില്‍ കുളിക്കിനിറങ്ങിയതായിരുന്നു സുഹൃത്തുകള്‍. കയത്തില്‍ അകപ്പെട്ടതാണ് മരണകാരണമെന്നാണ് പുറത്തു വരുന്ന വിവരം. തൊമ്മന്‍കുത്ത് വാഴക്കാല ഒറ്റപ്ലാക്കല്‍ മോബിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്.

ക്രിസ്മസ് ദിനത്തില്‍ കുടുബങ്ങള്‍ക്കൊപ്പം തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു മോബീസും സാജനും കുടുംബാംഗങ്ങളും. തിങ്കളാഴ്ച ഉച്ചയോടയായിരുന്നു അപകടം. ഒരു പെണ്‍കുട്ടിയും രണ്ടുപേരുമാണ് പുഴയിലിറങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പെണ്‍കുട്ടി അപകടത്തില്‍പ്പെടുകയും ഇവരെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മോബിസും സാജനും അപകടത്തില്‍പ്പെട്ടതും. നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ മോബിസിനെയും സാജനെയും കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചിരിന്നു. രണ്ടുപേരുടെയും മൃതദേഹം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

See also  സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പ് ആരംഭിച്ചു

Related News

Related News

Leave a Comment