സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് സ്വർണത്തിന് വിപണിയിൽ വില 44560 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയിലെത്തി.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. പവന് 44880 രൂപയിലായിരുന്നു വിപണിയിൽ വ്യാപാരം നടന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു വില. അന്താരാഷ്‌ട്ര സ്വർണ വിപണിയിലെ വില വ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിലും നേരിയ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയ്‌ക്ക് 76.20 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.