നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Written by Taniniram Desk

Published on:

പാലക്കാട് : പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് കണ്ണാടിയില്‍ ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആക്രമണം ഉണ്ടായത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍, വിനീഷ് സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചായത്തംഗങ്ങളാണ്.

പരുക്കേറ്റ നാല് പേരെയും പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

Related News

Related News

Leave a Comment