- Advertisement -
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ കുറവ് . പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 71,520 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു.
എന്നാൽ വീണ്ടും വില ഉയർന്നതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7360 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.