ശബരിമലയില്‍ വന്‍ തിരക്ക്; തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് ഒരു ലക്ഷത്തിലധികം പേര്‍.

Written by Taniniram Desk

Published on:

സന്നിധാനം : ശബരിമലയില്‍ വന്‍ തിരക്ക്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന.. ഇന്നലെ മാത്രം 100969 പേരാണ് അയ്യനെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

തിരക്ക് കാരണം തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ നിന്നും സന്നിധാനത്തെത്താന്‍ ഏകദേശം 16 മണിക്കൂറിലധികം നേരം ക്യൂ നില്‍ക്കേണ്ടി വരികയാണ്. പുല്ലുമേട് കാനന പാത വഴി മാത്രം ഇന്നലെ 5798 പേരാണ് മല ചവിട്ടിയത്.

മണ്ഡലപൂജയോട് അനുബന്ധിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

Related News

Related News

Leave a Comment