Saturday, April 19, 2025

പി ടി കുഞ്ഞുമുഹമ്മദ്; കലയും കാലവും ജനുവരി നാലു മുതൽ

Must read

- Advertisement -

തൃശൂർ : സംവിധായകനും തിരക്കഥാകൃത്തുമായ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി ‘പി.ടി. കലയും കാലവും’ എന്ന പേരിലുള്ള പരിപാടി ജനുവരി നാലുമുതൽ ആറുവരെ സാഹിത്യഅക്കാദമി ഹാളിൽ നടക്കും. ചലച്ചിത്രമേള, ഫോട്ടോപ്രദർശനം,
സംവാദസദസ്സുകൾ എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും. ജനുവരി നാലിന് വൈകീട്ട് സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും.വൈകീട്ട് അഞ്ചിന് ‘പി.ടിയുടെ “കലാപ സ്വ‌പ്നങ്ങൾ” എന്ന സെമിനാർ പ്രൊഫ. എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. രണ്ടാംദിവസം പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനംചെയ്‌ത ഗർഷോം, പരദേശി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

സമാപനസമ്മേളനം സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രിയനന്ദനൻ, കെ.എ മോഹൻദാസ്,
കെ.എൽ ജോസ്, ഇ. സലാഹുദ്ദീൻ, ഡോ. ലിനി, പ്രിയ വാസവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

See also  പ്രവാസി ഭാരതി സാഹിത്യരത്ന പുരസ്കാരം ഗിന്നസ് സത്താർ ആദൂരിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article