തിരുവനന്തപുരം : ഒരു മാസം നീണ്ട നവകേരള സദസ്സിന് ഇന്നലെ സമാപനമായിരുന്നു. ഒരുപാട് വിവാദങ്ങള്‍ക്കിടയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരളസദസ്സ് കടന്ന് പൊയ്‌ക്കോണ്ടിരുന്നത്.
എന്നാല്‍ നവകേരളസദസ്സ് ഇന്നലെ പൂര്‍ത്തിയായതോടെ ഇനി എല്‍ഡിഎഫ് കടക്കുന്നത് മന്ത്രിസഭാ പുന:സംഘടനയിലേക്കാണ്. അതിനായി ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. മുന്‍പുണ്ടായിരുന്ന ധാരണപ്രകാരമാണ് മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം ഉണ്ടാവുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഒറ്റ എംഎല്‍എ മാത്രമുള്ള നാല് പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണപ്രകാരമാണ് മാറ്റം ഉണ്ടാവുക. അത് പ്രകാരം ഇനി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറും.
സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടക്കേണ്ട പുന:സംഘടന നീണ്ടുപോവുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സ് മൂലമാണ് ഇത് നീണ്ട് പോയത്.