കള്ളിൽ കുടുങ്ങി ബോബി ചെമ്മണ്ണൂർ….

Written by Taniniram Desk

Published on:

കോഴിക്കോട്: കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂർ തുടങ്ങിയ സ്റ്റാർ കള്ളുഷാപ്പിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ പരസ്യംചെയ്ത് ലഹരിക്ക് പ്രചാരണം നൽകാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തത്. പരാതി ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ സ്വന്തം കള്ളുഷാപ്പിന്റെയും കള്ളിന്റെയും പരസ്യം പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ഈ മാസം ആറിനാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥനായ സി.ഡി.ശ്രീനിവാസന്‍ പരാതി നല്‍കിയത്. ഉടനടി കേസെടുക്കാമായിരുന്നിട്ടും നിയമോപദേശത്തിന് വിട്ടെന്ന ന്യായം പറഞ്ഞ് പോലീസ് നടപടി വൈകിക്കുകയായിരുന്നു.

മറഡോണ ഹട്ട് എന്ന പേരിൽ കൊച്ചി വൈപ്പിനിൽ ബോബി ചെമ്മണ്ണൂര്‍ അടുത്തയിടെ തുറന്ന സ്റ്റാർ കള്ളുഷാപ്പിന്റെ പരസ്യവീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. മദ്യ ഉപഭോഗം പ്രോൽസാഹിപ്പിക്കുന്ന തരത്തിൽ പരസ്യം ചെയ്യുക, നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെയും ലഹരിവസ്തു പ്രദർശിപ്പിക്കുക എന്നീ കുറ്റങ്ങൾ ചെയ്തു എന്നാണ് എഫ്ഐആറിലുള്ളത്. അബ്കാരി ആക്റ്റിലെ 55 (h), 55 (i) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ചെത്തുകാരന്റെ വേഷത്തില്‍ സൈക്കിളില്‍ കള്ളുഷാപ്പില്‍ എത്തി കള്ള് ഒഴിച്ച് കൊടുക്കുകയും കള്ളിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് ബോബി ചെമ്മണ്ണൂര്‍ തന്നെയാണ്.

Related News

Related News

Leave a Comment