പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ; സർക്കാരിന് കോടികൾ ചെലവ്

Written by Taniniram Desk

Published on:

തിരുവനന്തപുരം: പെൻഷൻ വാങ്ങാനുള്ള സർവീസ് പരിധിയായ രണ്ടു വർഷവും ഒരു ദിവസവും പൂർത്തിയാക്കിയതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങി. ഇനി വേണ്ടപ്പെട്ട പുതിയ ആളുകളെ സ്റ്റാഫുകളാക്കും.
1.60 ലക്ഷം വരെ ശമ്പളമുള്ള ജോലിക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യതയില്ല. ഇവരുടെ ശമ്പളത്തിനും പെൻഷനുമായി കോടികൾ ചെലവിടുന്നത് നിയമവിരുദ്ധമാണെന്ന് ഗവർണർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു.
1994ലാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ തുടങ്ങിയത്. മിനിമം പെൻഷന് 3 വർഷത്തെ സർവീസുണ്ടാവണം. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷമായി പരിഗണിച്ച് 4750 രൂപ പെൻഷൻ നൽകും.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷനേതാവിനുമൊക്കെയായി 362 പേഴ്സണൽ സ്റ്റാഫുകളുണ്ട്. (കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ 623 പേർ)​. ഇവരുടെ ശമ്പളത്തിന് 1.42 കോടിയോളം വേണം. 7% ഡി.എയും 10% എച്ച്.ആർ.എയും മെഡിക്കൽ റീ-ഇംപേഴ്സ്മെന്റുമുണ്ട്. സർക്കാർ ക്വാർട്ടേഴ്സുകളുമുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുണ്ട്. മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മാറി ഗണേശ്കുമാറും കടന്നപ്പള്ളിയും വരുമ്പോൾ സ്റ്റാഫുകളും മാറും.
ഒരു മന്ത്രിയുടെ കാലാവധിയിൽ രണ്ടു പേരെ വച്ച് രണ്ടു പേർക്കും പെൻഷൻ വാങ്ങിക്കൊടുക്കും. നാലു വർഷമെങ്കിലും പ്രവർത്തിച്ചവർക്കേ പെൻഷൻ നൽകാവൂവെന്ന ശമ്പളകമ്മിഷൻ ശുപാർശ സർക്കാർ അംഗീകരിച്ചിട്ടില്ല. നവകേരളസദസ് കഴിയുന്നതോടെ പേഴ്സണൽസ്റ്റാഫുകൾ കൂട്ടത്തോടെ മാറും.

ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡി.പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ശമ്പളസ്കെയിൽ 1,07,800-1,60,000 കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പള സ്കെയിൽ 23,000-50,200, 70,000 രൂ​പ വ​രെ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് ഫ​സ്റ്റ്ക്ലാ​സ് എ.​സി ട്രെയിൻ ടിക്കറ്റും 77,000രൂ​പ​യ്ക്ക് മു​ക​ളി​ൽ വിമാന യാത്രാ ടിക്കറ്റും ലഭിക്കും, ഉയർന്ന മൂന്ന് തസ്തികയിൽ ഡെപ്യൂട്ടി സെക്രട്ടറിയുടെ ശമ്പള സ്കെയിലും പദവിയുമാണ്. അതിനു താഴെയുള്ളവർക്ക് അണ്ടർസെക്രട്ടറി റാങ്ക്

See also  'എച്ചിൽ - ഒരു ദളിതൻ്റെ ജീവിതം' ചർച്ച ചെയ്തു

Related News

Related News

Leave a Comment