ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ….

Written by Taniniram Desk

Published on:

ന്യൂഡൽഹി ∙ ഗുസ്തി താരം സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു ബൂട്ടഴിച്ചതിനു പിന്നാലെ, ഒളിംപിക് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌രംഗ് പുനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്കാരം ഡൽഹി കർത്തവ്യപഥിലെ നടവഴിയിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചു. പുരസ്കാരം തിരികെ നൽകുന്നുവെന്നു പ്രഖ്യാപിച്ചു പ്രധാനമന്ത്രിക്കെഴുതിയ കത്ത് സമൂഹമാധ്യമമായ‘എക്സി’ൽ പരസ്യമാക്കിയതിനു പിന്നാലെയാണ് പുനിയ കർത്തവ്യപഥിലെത്തിയത്.

പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ നേരിൽക്കണ്ടു പുരസ്കാരം മടക്കിനൽകാനുള്ള പുനിയയുടെ ശ്രമം പൊലീസ് തടഞ്ഞു. തുടർന്നു കത്തും പുരസ്കാരവും വഴിയിൽ വച്ചു മടങ്ങി. ഇവ പൊലീസെത്തി നീക്കം ചെയ്തു. പ്രതിഷേധം ഒരു തരത്തിലും തന്റെ കായിക ജീവിതത്തെ ബാധിക്കില്ലെന്നും പാരിസ് ഒളിംപിക്സിനു വേണ്ടിയുള്ള തയാറെടുപ്പിലാണെന്നും ബജ്‌രംഗ് പുനിയ പറഞ്ഞു. ഗുസ്തി ഉപേക്ഷിക്കുകയാണെന്നും ഇനി തന്നെ ഗോദയിൽ കാണില്ലെന്നും പറഞ്ഞാണ് കഴിഞ്ഞ ദിവസം സാക്ഷി മാലിക് ബൂട്ടഴിച്ചത്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ്ങിനെ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ (ഡബ്യുഎഫ്ഐ) പ്രസിഡന്റായി തിരഞ്ഞെടുത്തതിനെതിരെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ബ്രിജ് ഭൂഷന്റെ അണികളെ ഫെഡറേഷനിൽ അടുപ്പിക്കരുതെന്നു ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

See also  ശരീരം മുഴുവൻ പെയിന്റടിച്ച് പ്രതിഷേധം.

Leave a Comment