രാഹുലും ശിൽപയും ജീവിതത്തിന്റെ അങ്കത്തട്ടിലേക്ക്…

Written by Taniniram Desk

Updated on:

കുരുത്തോല പന്തലൊരുങ്ങുന്നത് കളരിത്തറയിൽ. സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും ഗുരുക്കന്മാരും. തീർത്തും വ്യത്യസ്തമായ വിവാഹത്തിനാണ് ഡിസംബര്‍ 28ന് തിരുവനന്തപുരം നേമം സാക്ഷ്യം വഹിക്കുക. നരുവാമൂട് സ്വദേശികളായ രാഹുലും ശില്പയുമാണ് കളരി പരമ്പര ദൈവങ്ങളെ സാക്ഷികളാക്കി വൈവാഹിക ജീവിനത്തിലേക്ക് ചുവടുവക്കുന്നത്.

നേമം അഗസ്ത്യം കളരിത്തറയിലാണ് വിവാഹം. രാഹുലും ശിൽപയും ഇവിടത്തെ അഭ്യാസികളും പരിശീലകരുമാണ്. പരമ്പരാഗത കളരി രീതിയിലും പശ്ചാത്തലത്തിലുമാണ് കല്യാണം നടക്കുക.

കളരിത്തറയിലെ കുരുത്തോലകൊണ്ട് ഒരുക്കിയ പന്തലിനുള്ളില്‍ തീർത്തും ലളിതമായിട്ടായിരിക്കും വിവാഹം. ഇരുഭാഗത്തുനിന്നും ക്ഷണിക്കപ്പെട്ട ചുരുക്കം ബന്ധുക്കളും നാട്ടുകാരും പങ്കെടുക്കും. ഇവർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1500ലധികം വിദ്യാർത്ഥികളാണുള്ളത്. ഇവർക്ക് വിവാഹം കാണാൻ ലൈവ് വീഡിയോ സ്‌ക്രീനിങ്ങുമുണ്ടാകും.

See also  രാജീവ് ചന്ദ്രശേഖറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ശോഭന;പ്രധാനമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കും

Related News

Related News

Leave a Comment