- Advertisement -
പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനാണ് കടിയേറ്റത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്. ശബരിമല ഡ്യൂട്ടിക്കായി എത്തിയതായിരുന്നു. സെൻജിത്തിനെ ഉടൻ തന്നെ പമ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇത്തവണ സീസൺ തുടങ്ങിയശേഷം ശബരിമലയില്‍ ആറ് വയസുകാരിക്കടക്കം പാമ്പുകടിയേറ്റിരുന്നു. കാട്ടാക്കടയില്‍ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴാണ് വീണ്ടും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.