Wednesday, March 19, 2025

വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.

Must read

- Advertisement -

കൊല്ലം: ഓച്ചിറ മേമനയിലെ വീട്ടുവളപ്പില്‍ നിന്നും 38 കഞ്ചാവ് ചെടികള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. വീട്ടുവളപ്പിൽ നിന്നും 10.5 കിലോ കഞ്ചാവും പിടികൂടി.

പിടിയിലായവരില്‍ മനീഷ് നേരത്തെ എംഡിഎംഎ കേസിലെ പ്രതിയാണ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ്, കൂട്ടാളിയായ അഖില്‍കുമാറിന്റെ വീട്ടുവളപ്പിൽ നിന്നും കഞ്ചാവ് കൃഷി കണ്ടെത്തുന്നത്. ഏറെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയതെന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ സി പി ദിലീപ് പറഞ്ഞു. അഖില്‍കുമാര്‍ നേരത്തെയും കഞ്ചാവ് കേസിലെ പ്രതിയാണ്.

ചെടിച്ചട്ടികളിലും പറമ്പിലുമായി കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ഏതാണ്ട് രണ്ടുമാസത്തോളം പ്രായമുള്ള, 40 സെന്റിമീറ്ററോളം വലിപ്പമുള്ള കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. കൊണ്ടുവരുന്ന കഞ്ചാവിലെ നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് നട്ടുവളര്‍ത്തുകയായിരുന്നുവെന്നാണ് ഇയാള്‍ എക്‌സൈസിനോട് പറഞ്ഞത്.

പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ റോട്ട് വീലര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ വിദേശ ഇനത്തില്‍പ്പെട്ട അക്രമകാരികളായ നായകളെ തുറന്നു വിട്ട് രക്ഷപ്പെടുകയായിരുന്നു ഇവരുടെ പതിവ്. അതിനാല്‍ അതിസാഹസികമായിട്ടാണ് ഇത്തവണ ഇവരെ പിടികൂടിയതെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

See also  മഞ്ഞപ്പിത്തം പടരുന്നു… പനി, ക്ഷീണം, വയറുവേദന ലക്ഷണം കണ്ടാൽ ചികിത്സ വൈകരുത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article