Saturday, March 15, 2025

ഉള്ളിവട റെസിപ്പിയിൽ ഈയൊരു മാറ്റം വരുത്തി നോക്കൂ

ആവി പറക്കുന്ന ചായക്കൊപ്പം കഴിക്കാൻ വേറൊന്നും തേടേണ്ട

Must read

ചേരുവകൾ

  • സവാള- 3
  • മുട്ട- 2
  • ചിക്കൻ- 1/4 കപ്പ്
  • ബ്രെഡ്- 2
  • മല്ലിയില- 2 ടേബിൾസ്പൂൺ
  • ചിക്കൻ മസാല- 1 ടീസ്പൂൺ
  • കുരുമുളകുപൊടി- 1/2 ടീസ്പൂൺ
  • മൈദ- 3 ടേബിൾസ്പൂൺ
  • അരിപ്പൊടി- 1 ടേബിൾസ്പൂൺ
  • വെള്ളം- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • മൂന്ന് സവാള കട്ടി കുറച്ച് അരിഞ്ഞെടുക്കാം.
  • അതിലേയ്ക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടേബിൾസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ ചിക്കൻ മസാല രണ്ട് ടേബിൾസ്പൂൺ​ മല്ലിയില, മൂന്ന് ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വയ്ക്കാം.
  • എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ മസാലപ്പൊടികൾ ചേർത്തു വേവിക്കാം.
  • ഇത് ചെറിയ കഷ്ണങ്ങളാക്കി മാറ്റി വച്ചിരിക്കുന്ന സവാളയിലേയ്ക്കു ചേർക്കാം.
  • ഒപ്പം രണ്ട് ബ്രെഡ് പൊടിച്ചതും, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
  • അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് മസാലകൾ ചേർത്ത സവാള ചെറിയ ഉരുളകളാക്കി ചേർത്തു വറുക്കാം. ഇനി ചൂടോടെ തക്കാളി സോസിനൊപ്പം കഴിച്ചു നോക്കൂ.
See also  ഓറഞ്ച് ലഡു; ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ലഡു ഇനി വീട്ടിൽ തയ്യാറാക്കാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article