Wednesday, March 12, 2025

ആറ്റുകാൽ പൊങ്കാല 2025 : വ്രതമെടുത്ത് ആത്മശുദ്ധിയോടെ അടുപ്പൊരുക്കാന്‍ ഒരുങ്ങി പതിനായിരങ്ങൾ

നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം.

Must read

(Attukal pongala 2025 updates) ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തരുടെ ഒഴുക്ക് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ദേവിയെ ഒരു നോക്ക് കാണാനായി എത്തുന്നത്. നാളെയാണ് ഭക്തര്‍ ആറ്റുകാലമ്മക്ക് പൊങ്കാല സമര്‍പ്പിക്കുന്നത് . പൊങ്കാലയുടെ അനുബന്ധിച്ച് ഇന്ന് നഗരത്തില്‍ ഗതാഗതം നിയന്ത്രണവും ഏര്‍പ്പെടുത്തും.

തിളച്ചു പൊന്തുന്ന പൊങ്കാല കലങ്ങളില്‍ ആറ്റുകാല്‍ ദേവിയുടെ അനുഗ്രഹ തീര്‍ത്ഥം ഏറ്റുവാങ്ങാന്‍ ഉള്ള ഭക്ത ലക്ഷത്തിന്റെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ദേവീപ്രീതിക്കായി വ്രതമെടുത്ത് ആത്മശുദ്ധിയോടെ അടുപ്പൊരുക്കാന്‍ ഒരുങ്ങുകയാണ് ആയിരങ്ങള്‍.

നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. പണ്ടാര അടുപ്പില്‍ തീ പടരുന്നതോടെ ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ള ഭക്തരുടെ അടുപ്പുകളിലും തീ പടരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. പൊങ്കാലയോടനുബന്ധിച്ച് ഇന്ന് ഉച്ച മുതല്‍ 13 ന് രാത്രി 8 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്‌സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

See also  ഹിന്ദി അധ്യാപക പരിശീലനം(Hindi Teacher Training)
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article