ചേരുവകൾ
- ചെമ്മീൻ -2 കപ്പ്
- ഇഞ്ചി -1 സ്പൂൺ
- വെളുത്തുള്ളി -1 സ്പൂൺ
- പച്ചമുളക് -3 എണ്ണം
- കറിവേപ്പില -2 തണ്ട്
- സവാള -1 കപ്പ്
- തക്കാളി -3 എണ്ണം
- ഉപ്പ് -2 സ്പൂൺ
- വെള്ളം -2 ഗ്ലാസ്
- മഞ്ഞൾ പൊടി -1 സ്പൂൺ
- മുളക് പൊടി -1 സ്പൂൺ
- മല്ലിപൊടി -1 സ്പൂൺ
- കുരുമുളക് പൊടി -1 സ്പൂൺ
- ജീരകപൊടി -1സ്പൂൺ
- ഉപ്പ് -2 സ്പൂൺ
- എണ്ണ -2 സ്പൂൺ
തയ്യാറാക്കുന്ന വിധം
- ചെമ്മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക.
- അതിനുശേഷം തേങ്ങ, ഇഞ്ചി, പച്ചമുളക്, സവാള, തക്കാളി എന്നിവയെല്ലാം നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കാം.
- ഇനി മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് കുറച്ച് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.
- ഇനി അതിലേക്ക് നമുക്ക് കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് അരച്ചെടുത്ത അരപ്പു കൂടി ഇതിലേക്ക് ഒഴിച്ചുകൊടുക്കുക.
- അതിനുശേഷം പുളി വെള്ളം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം.
- ശേഷം അതിലേക്ക് ചെമ്മീനും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് വേവിച്ച് കുറുക്കി എടുക്കുക.