കൊച്ചി: എറണാകുളം കളമശേരിയില്‍ മെത്ത ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഗോഡൗണും അവിടെയുണ്ടായിരുന്ന രണ്ട് ലോറികളും പൂര്‍ണമായി കത്തി നശിച്ചു. കൂടംകുളത്ത് നിന്നുളള വൈദ്യുതി ലൈനും തീപിടുത്തത്തിന്‍റെ ആഘാതത്തില്‍ മേഖലയിലെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ഫയര്‍ ഫോഴ്സിന് കഴിഞ്ഞത്.
കെഎസ്ഇബി ഹൈ ടെന്‍ഷന്‍ ലൈന്‍ തീ പിടിച്ചതിനെ തുടർന്ന് പൊട്ടിവീണതായാണ് പ്രാഥമിക നിഗമനം. ഗോഡൌണിനോട് ചേർന്ന വീടുകൾക്കും ചെറിയ രീതിയിലുള്ള നാശമുണ്ടായിട്ടുണ്ട്. 11 കെവി ലൈൻ പൊട്ടി വീണത് മേഖലയിൽ വലിയ ആശങ്ക പരത്തിയിരുന്നു. വൈദ്യുതി പുന്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.