Thursday, March 6, 2025

ലോ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; ഒളിവിലായിരുന്ന ആൺ സുഹൃത്ത് അറസ്റ്റില്‍

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Must read

കോഴിക്കോട് :കോഴിക്കോട് ലോ കോളേജിലെ(Kozhikode Law College) മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിയും തൃശൂര്‍ (Thrissur)പാവറട്ടി സ്വദേശിയുമായ മൗസ മെഹ്‌റിസിന്റെ (20) ആത്മഹത്യയില്‍ ഒളിവിലായിരുന്ന ആണ്‍സുഹൃത്ത് അല്‍ഫാന്‍ അറസ്റ്റില്‍. വൈത്തിരിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത് . വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ലോ കോളേജിന്(Law College) സമീപത്തെ ഒരു കടയില്‍ പാര്‍ട്ട്‌ ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ, കോവൂര്‍ സ്വദേശിയായ അല്‍ഫാനെ പരിചയപ്പെട്ടത്. ഇയാളുമായി പരിചയത്തിലായതോടെ മൗസ ജോലി ഉപേക്ഷിചിരുന്നു. മറ്റുള്ളവരുമായി ഇടപഴകുന്നതും യുവാവ് വിലക്കിയിരുന്നു.

മൗസ മരിച്ചതിന്റെ തലേദിവസം ഇയാള്‍ മൗസയുടെ വീട്ടില്‍ വിളിക്കുകയും വിവാഹിതനും കുട്ടികളുടെ പിതാവാണെന്ന് അറിയിക്കുകയു൦ ചെയ്തിരുന്നു . വീട്ടില്‍ വിളിച്ചതിന്റെ ഫോണ്‍ റെക്കോര്‍ഡ് ഇയാള്‍ തന്നെ പെണ്‍കുട്ടിയ്ക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം പെണ്‍കുട്ടിയുമായി തര്‍ക്കത്തിലായതോടെ താമസ സലത്തെത്തി ഫോണ്‍ കൈവശപ്പെടുത്തി ഒളിവില്‍ പോവുകയുമായിരുന്നു.

See also  കൊടിക്കുന്നിൽ സുരേഷ് എംപിക്കു 'നിയമസഭയിലേക്ക് മത്സരിക്കാനും കെപിസിസി അധ്യക്ഷനാകാനും ആഗ്രഹം'
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article