ചേരുവകൾ
- നേന്ത്രപ്പഴം
- ശർക്കര
- അരിപ്പൊടി
- ഏലയ്ക്കപ്പൊടി
- ഇഞ്ചിപ്പൊടി
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ഒരു കപ്പ് ശർക്കര ചേർത്ത് അര കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരലായനി തയ്യാറാക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് രണ്ട് നേന്ത്രപ്പഴം തൊലികളഞ്ഞ് അരച്ചെടുത്തത് ചേർത്ത് ഇളക്കാം.
- തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരലായനി ചേർത്തിളക്കാം.
- അരകപ്പ് അരിപ്പൊടി, അര ടീസ്പൂൺ ഏലയ്ക്കപ്പൊടി, ഇഞ്ചി ഉണക്കിപൊടിച്ചത് കാൽ ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം.
- ചെറിയ വാഴയില കഷ്ണങ്ങളിലേയ്ക്ക് ആവശ്യത്തിന് മാവ് എടുത്ത് പരത്തി ഇഷ്ട്ടമുള്ള ആകൃതിയിൽ ആവിയിൽ വേവിച്ചെടുക്കാം.