ജമ്മു കാശ്മീരിലെ ഭീകരാക്രമണം….

Written by Taniniram Desk

Published on:

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രജൗരിയില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു സൈനികന്‍ കൂടി വീരമൃത്യു വരിച്ചു.നാല് സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു.

പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീകരര്‍ക്കായി സൈന്യം വ്യാപക തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി.

അതിര്‍ത്തികളിലടക്കം വാഹന പരിശോധന കര്‍ശനമാക്കി. മേഖലയിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്.

സൈനികര്‍ സഞ്ചരിച്ച ജിപ്‌സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്. ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്റെ ആസ്ഥാനത്ത് നിന്നും ദേരകിഗലിയില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാന്‍ പോവുകയായിരുന്നു സൈനിക സംഘം.

See also  ബോചെ വിന്‍ ലോട്ടറി, ബോചെ ടീ എന്നീ സ്ഥാപനങ്ങളില്‍ ഗള്‍ഫിലും ഇന്ത്യയിലും തൊഴിലവസരങ്ങള്‍

Related News

Related News

Leave a Comment