ശിവഗിരിയിലെ സര്‍വ്വമതസമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും

Written by Taniniram Desk

Published on:

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടക്കുന്ന സര്‍വ്വമതസമ്മേളന ശതാബ്ദിയാഘോഷങ്ങള്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഈമാസം 26നു രാവിലെ 11നു നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. 27 ന് രാവിലെ 10 ന് ഗുരുധര്‍മ്മ പ്രചരണസഭാ സമ്മേളനം നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി മുന്‍ ഡയറക്ടര്‍ ഡോ. ജി. മോഹന്‍ ഗോപാല്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും.
28 ന് രാവിലെ 10 മണിക്ക് ചേരുന്ന കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിയാചരണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായിരിക്കും. 29 ന് രാവിലെ 9.30 ന് ശിവഗിരി ഹൈസ്‌കൂളിന്റെ ശതാബ്ദിയാഘോഷവും കുറിച്ചി സ്‌കൂളിന്റെ നവതിയാഘോഷവും സംബന്ധിച്ച് ‘മാറുന്ന വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

Related News

Related News

Leave a Comment