ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഹിസ്ബുള്ള; പ്രതികാരം ചെയ്യുമെന്ന് ശപഥം .

Written by Taniniram Desk

Published on:

ടെൽ അവീവ്: ഇസ്രായേലിനോട് കനത്ത പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ ഹിസ്ബുള്ള രംഗത്ത് വന്നിരിക്കുകയാണ് . ലെബനൻ പൗരന്മാരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ഇസ്രായേലിനോട് തങ്ങളുടെ പ്രതികാരം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്ന മുന്നറിയിപ്പ് ഹിസ്ബുള്ള നൽകിയത്. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ ആരംഭിച്ചിരുന്നു.

60-ഓളം ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ പ്രതിരോധ സേന കൊലപ്പെടുത്തിയത്. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ഹിസ്ബുള്ള. തങ്ങളുടെ പൂർണമായ ആക്രമണശേഷി ഇസ്രായേൽ കാണാൻ പോകുന്നതേ ഉള്ളു എന്നും ഭീകര സംഘടന ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഗാസ പൂർണമായും വളഞ്ഞ ഇസ്രായേൽ പ്രതിരോധ സേന കര, വ്യോമ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ടെങ്കിലും, ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തൽ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹമാസിന്റെ പ്രധാന താവളങ്ങൾ ലക്ഷ്യമിട്ടാണ് ഐഡിഎഫ് മുന്നേറുന്നത്. ഗാസയിൽ മൂന്ന് ഇടങ്ങളിൽ ഇസ്രായേൽ സേനയുമായി കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ഹമാസിന്റെ അൽ ഖസം ബ്രിഗേഡ് അറിയിച്ചിരുന്നു.

See also  കാനഡ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

Leave a Comment