ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അതിഷി

Written by Taniniram Desk

Published on:

Delhi: ഡൽഹിയി​ൽ എ.എ.പി (AAP)നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അതിർഷി(Athishi). ലെഫ്റ്റനന്റ് ഗവർണറുടെ ഓഫിസിലെത്തിയാണ് അതിഷി രാജിക്കത്ത് കൈമാറിയത്. ബി.ജെ.പി(BJP)യുടെ പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നത് വരെ അതിഷി കാവൽ മുഖ്യമന്ത്രിയായി തുടരും. 141 ദിവസത്തെ ഭരണത്തിന് ശേഷമാണ് അതിഷി രാജി സമർപ്പിച്ചിരിക്കുന്നത്.

മദ്യനയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട അരവിന്ദ് കെജ്രിവാൾ(Aravind Kejriwal) ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ രാജിവെച്ചതോടെയാണ് 2024 സെപ്റ്റംബർ 21മുതൽ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിയിലെ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടിരുന്നു. കനത്ത വീഴ്ചക്കിടയിലും അതിഷിയുടെ വിജയം എ.എ.പിയുടെ മുഖം രക്ഷിച്ചു. കൽക്കാജി സീറ്റിൽ ബി.ജെ.പിയുടെ രമേശ് ബിധുരിയെ ആണ് അതിൽ പരാജയപ്പെടുത്തിയത്.

ഡൽഹിയിൽ 27 വർഷത്തിന് ശേഷമാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യും ഡ​ൽ​ഹി​യി​ൽ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഒ​റ്റ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് (ആ​പ്) ന​ഷ്ട​മാ​യ​ത് 40 സീ​റ്റു​ക​ളാണ്. പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​റും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കെ​ജ്രി​വാ​ളി​ന്റെ വ​ലം​കൈ​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ, മു​ൻ മ​ന്ത്രി​യും പാ​ർ​ട്ടി സ്ഥാ​പ​ക​രി​ലൊ​രാ​ളു​മാ​യ സ​​​ത്യേ​ന്ദ​ർ ജെ​യി​ൻ, പാ​ർ​ട്ടി​യു​ടെ യു​വ നേ​താ​വും മ​ന്ത്രി​യു​മാ​യ സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, പാ​ർ​ട്ടി സ്ഥാ​പ​കാം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ സോ​മ​നാ​ഥ് ഭാ​ര​തി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രാ​ഖി ബി​ർ​ള തു​ട​ങ്ങി​യ മു​ൻ​നി​ര നേ​താ​ക്ക​ളെ​ല്ലാം അ​ടി​പ​ത​റി വീ​ണു

See also  മഴയും കനത്ത ചൂടും; സംസ്ഥാനത്തെ 12 ജില്ലകളിൽ മുന്നറിയിപ്പ്

Leave a Comment