ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ കമ്പിവടി കൊണ്ട് ആക്രമിച്ച ലോറി ഡ്രൈവറിനായി തെരച്ചിൽ

Written by Taniniram Desk

Published on:

KOCHI:കൊച്ചി പാലാരിവട്ടത്ത് ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ (Transgender)ടാങ്കര്‍ ലോറി ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പരാതി. മലിന ജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവര്‍ ട്രാന്‍സ് ജന്‍ഡേഴസിനെ ക്രൂരമായി മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പൊലീസ് കൃത്യമായി നടപടികള്‍ എടുക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നത് എന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 10 15 ഓടെയാണ് സംഭവം. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയാണ് ക്രൂരമായി മര്‍ദിച്ചത്.

മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്. റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടതാണ് മര്‍ദനത്തിന് കാരണം. കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലി. ഒരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ഏയ്ഞ്ചല്‍ പറയുന്നത്.

See also  KSEB സർവകാല റെക്കോർഡിൽ; നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

Leave a Comment