Saturday, June 7, 2025

സ്വാദൂറും ഈന്തപ്പഴ അച്ചാർ റെഡിയാക്കാം

Must read

- Advertisement -

ആവശ്യമായ ചേരുവകൾ

ഈന്തപ്പഴം – അരക്കിലോ
പച്ചമുളക് – 6 എണ്ണം മുറിച്ചെടുത്തത്
ഇഞ്ചി– 2 എണ്ണം ചെറുതായി അരിഞ്ഞത്
കായം – 1 ടീ സ്പൂണ്‍
വിനിഗര്‍ – ¼ കപ്പ്
നല്ലെണ്ണ – ¼ കപ്പ്
മുളക് പൊടി – 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഈന്തപ്പഴം കഴുകി വൃത്തിയാക്കിയ ശേഷം നാലായി മുറിച്ച് ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണം. ഇനി നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ ചേർത്ത് വഴറ്റുക.ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക.ഇനി ഇതിലേക്ക് ഉപ്പിട്ട് വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കണം. ഇതോടെ സ്വാദൂറും ഈന്തപ്പഴ അച്ചാർ റെഡി.

See also  തക്കാളിയും മുട്ടയും ഉണ്ടോ? അടിപൊളി കറി തയ്യാറാക്കാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article