ഗർഭിണിയായ യുവതിയെ പീഡിപ്പിച്ചശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു

Written by Taniniram Desk

Published on:

TAMILNADU: തമിഴ്നാട്ടിൽ‌ നാലുമാസം ഗർഭിണിയായ യുവതിയെ രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. വെള്ളിയാഴ്ച പുലർച്ചെ തിരുപ്പത്തൂർ ജില്ലയിലെ ജോലാർപേട്ടയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ സ്ത്രീ സുരക്ഷയെ ചൊല്ലി സംസ്ഥാനത്ത് പ്രതിഷേധം ശക്തമാവുകയാണ്.

കോയമ്പത്തൂർ- തിരുപ്പതി ഇന്റർ‌സിറ്റി (Coimbatore-Thirupathy Intercity )എക്സ്പ്രസിലാണ് സംഭവം. വാഷ്‌റൂമിലേക്ക് പോകുന്നതിനിടെയാണ് രണ്ടുപേർ യുവതിയെ ആക്രമിച്ചത്. സഹായത്തിനായി നിലവിളിച്ചുകൊണ്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. യുവതിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്. തലയ്ക്കും പരിക്കേറ്റു. വെല്ലൂരിലെ ജില്ലാ സർക്കാർ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോയമ്പത്തൂരിലെ ഒരു വസ്ത്ര നിർ‌മാണ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജോലാർപേട്ട പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും (ആർപിഎഫ്) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഹേംരാജ് എന്നൊരാളെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ട്. ഹേംരാജ് ഒരു പതിവ് കുറ്റവാളിയാണെന്നും മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെ‌ന്നും പൊലീസ് പറയുന്നു.

See also  ലേഡീസ് കമ്പാർട്ട്‌മെന്റിൽ നഗ്‌നനായി യുവാവിന്റെ യാത്ര; വീഡിയോ സോഷ്യൽ മീഡിയയിൽ , വിവാദത്തിൽ മറുപടിയുമായി റെയിൽവേ

Related News

Related News

Leave a Comment