ഓസ്കാർ പട്ടികയിൽ ഇടം പിടിച്ച്‌ 6 ഇന്ത്യൻ ചിത്രങ്ങൾ

Written by Taniniram Desk

Published on:

97-ാമത് ഓസ്കർ പുരസ്കാരത്തിനായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടിക പുറത്ത്. ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതവും ഓസ്കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടി. മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിലേക്കുള്ള പ്രാഥമിക തെരഞ്ഞെടുപ്പിലാണ് ആടുജീവിതം ഇടം പിടിച്ചത്. പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക.

ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം. 17 നാണ് അന്തിമ നോമിനേഷൻ പട്ടിക പുറത്തുവിടുക. വോട്ടിങ് ശതമാനം ഉൾപ്പെടെ വിലയിരുത്തിയാകും രണ്ടാം റൗണ്ടിലേക്കുള്ള തെരഞ്ഞെടുപ്പ്. വിവിധ വിഭാഗങ്ങളിലായി 323 ചിത്രങ്ങളാണ് പ്രാഥമിക പട്ടികയിലേക്ക് ലഭിച്ചത്. ഇതിൽ 207 ചിത്രങ്ങൾ പ്രാഥമിക കടമ്പ കടന്ന് പട്ടികയിൽ ഇടംപിടിച്ചു.

സൂര്യയുടെ ‘കങ്കുവ’യും വീർ സവർക്കറുടെ കഥ പറയുന്ന രൺദീപ് ഹൂഡയുടെ ‘സ്വതന്ത്ര്യ വീർ സവർക്കറും’ ഉൾപ്പെടെ ആറ് ഇന്ത്യൻ സിനിമകളാണ് പ്രാഥമിക പട്ടികയിൽ ഉള്ളത്. ‘ഓൾ വീ ഇമാജിൻ അസ് ലൈറ്റ്’, ‘ഗേൾസ് വിൽ ബി ഗേൾസ്’, ഹിന്ദി ചിത്രമായ ‘സന്തോഷ്’ എന്നിവയാണ് പ്രാഥമിക കടമ്പ കടന്ന മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധാനത്തിനും തിരക്കഥയ്‌ക്കും നടനും ഛായാഗ്രഹണത്തിനുമുൾപ്പെടെ ഒൻപത് പുരസ്‌കാരങ്ങൾ ആടുജീവിതം നേടിയിരുന്നു.
മാർച്ച് രണ്ടിനാണ് ഓസ്കർ പുരസ്കാരം പ്രഖ്യാപിക്കുക.

See also  നയൻതാരയ്ക്ക് പിന്തുണയുമായി നസ്രിയ, അനുപമ പരമേശ്വർ ഐശ്വര്യ ലക്ഷ്മി, പാർ വതി തിരുവോത്ത് ഉൾപ്പെടെയുളള നായികമാർ , ധനുഷ് ആവശ്യപ്പെട്ട 10 കോടി മൂല്യമുളള വീഡിയോ കാണാം.

Leave a Comment