നാഷണൽ ജിയോഗ്രാഫിക് ബുക്കിൽ ഇടം നേടിയ ഭാരതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ; അറിയാം പ്രത്യേകതകൾ

Written by Taniniram Desk

Published on:

മനസ്സിൻ്റെ പിരിമുറുക്കം കുറയ്ക്കാൻ യാത്ര ചെയ്യുന്ന ഗുണം മറ്റൊന്നിനും ലഭിക്കില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ യാത്രയെ സ്നേഹിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചിലർ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ മറ്റു ചിലരാകട്ടെ സുഹൃത്തുകൾക്കൊപ്പവും കുടുംബസമേതവുമൊക്കെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. ഇന്ത്യയ്ക്കുള്ളിൽ തന്നെ കണ്ടിരിക്കേണ്ട പല സ്ഥലങ്ങൾ ഉണ്ടായിട്ടും നമ്മളിൽ പലർക്കും അതിനെപ്പറ്റി അറിയില്ല.

ലോകത്തിലെ മികച്ച മുപ്പത് ഇടങ്ങളെ കുറിച്ച് നാഷണൽ ജിയോഗ്രാഫിക്കിന്റെ ട്രാവലർ ലിസ്റ്റിൽ പറയുന്നുണ്ട്. ഇതിൽ ഇടം നേടിയിരിക്കുകയാണ് ഭാരതത്തിന്റെ ‘സെവൻ സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ സിക്കിം. ഭാരതത്തിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മുൻപന്തിയിലാണ് ഈ സംസ്ഥാനം. നിരവധി വിനോദ സഞ്ചാരികളെ സിക്കിമിലേക്ക് ആകർഷിക്കുന്ന സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്ക് അടക്കമുള്ള സ്ഥലങ്ങളാണ് നാഷണൽ ജിയോഗ്രാഫിക്കിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

ഗാങ്‌ടോക്ക്
സിക്കിന്റെ തലസ്ഥാന നഗരിയായ ഗാങ്‌ടോക്ക് പ്രമുഖ ബുദ്ധമത തീർത്ഥാടനകേന്ദ്രം കൂടിയാണ്. എൻചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദുൽ ചോർട്ടെൻ, ഗണേഷ് തോക്, ഹനുമാൻ തോക്, വൈറ്റ് വാൾ, റിഡ്ജ് ഗാർഡൻ തുടങ്ങിയവയാണ് വിനോദ സഞ്ചാരികളെ ഇവിടേക്ക് കൂടുതലായും ആകർഷിക്കുന്നത്.

പെല്ലിംങ്
കാഞ്ചൻജംഗ ഉത്സവത്തിന് പേര് പേരു കേട്ട പെല്ലിങ് ആണ് മറ്റൊരു വിനോദ സഞ്ചാര കേന്ദ്രം. പമയാംഗ്റ്റ്സേ- സംഗചോലിങ് ബുദ്ധവിഹാരങ്ങൾ, സിങ്കോർ ബ്രിഡ്ജ്, ചാംഗെ വെളളച്ചാട്ടം, കെച്ചുപരി തടാകം തുടങ്ങിയവയാണ് ഈ പ്രദേശത്തെ മനോഹരമാക്കുന്നത്.

കാഞ്ചൻജംഗ ദേശീയോദ്യാനം
വടക്കൻ സിക്കിമിൽ സ്ഥിതി ചെയ്യുന്ന കാഞ്ചൻജംഗ കൊടുമുടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. ഇവിടുത്തെ നാഷണൽ പാർക്കാണ് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.

യംതാങ് വാലി
സിക്കിമിലെ പൂക്കളുടെ താഴ്‌വരയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വസന്തക്കാലത്തെ വരവേൽക്കുന്നത് പൂക്കൾ പൂത്തു നിൽക്കുന്ന താഴ്‌വരയാണ്. റോഡോഡെൻഡാൺ വന്യജീവി സങ്കേതവും പ്രദേശത്തെ മറ്റൊരു ആകർഷണ കേന്ദ്രമാണ്.

Related News

Related News

Leave a Comment