കുന്നംകുളത്ത് നവകേരള സദസ് തകർന്നു വീണു

Written by Taniniram1

Published on:

കുന്നംകുളത്ത് നവകേരളസദസ്സിനായി നിർമ്മിച്ച പന്തൽ ശക്തമായ കാറ്റിൽ തകർന്നു വീണു. ഇതര തൊഴിലാളികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അപപ്പെണ്ണ (22), ഇസ്താദ് (17), പൈജാൻ (18), കിഷോർ (31), മനോജ് (49) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. കഴിഞ്ഞ നാലാം തിയതി നടന്ന നവകേരള സദസ്സിനായി കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിലാണ് പന്തൽ നിർമ്മിച്ചിരുന്നത്. എന്നാൽ ഇതുവരെയായി പന്തൽ പൊളിച്ചു മാറ്റിയിരുന്നില്ല. ഇതിനിടെ പന്തൽ മറ്റൊരു എക്സിബിഷനായി രൂപമാറ്റം വരുത്തുന്നതിനിടെ നിലംപൊത്തുകയായിരുന്നു. വിവരമറിഞ്ഞ് കുന്നംകുളം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

Related News

Related News

Leave a Comment