സംവൃത സുനില്‍ തങ്കിയായിട്ട് 20 വര്‍ഷം

Written by Taniniram Desk

Published on:

മലയാള തനിമയുള്ള നായികമാരിലൊരാളാണ് സംവൃത സുനില്‍.വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയും നുണക്കുഴി കവിളുമായി ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോള്‍ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. കോളേജ് പഠനത്തിനിടയിലായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലേക്ക് അവസരം ലഭിച്ചത്.

ദിലീപിന്റെ നായികയായാണ് സംവൃതയുടെ കരിയറും തുടങ്ങുന്നത്. 2004 ലായിരുന്നു റിലീസ് ചെയ്തത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, സുകുമാരി, കലാഭവന്‍ അബി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. സംവൃതയുടെ മാത്രമല്ല മുരഴി ഗോപിയുടെയും ആദ്യ ചിത്രമായിരുന്നു ഇത്.

തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി, ഹര ഹര ശങ്കര, നീ വാടാ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം കുന്നില്‍ ഓടിയെത്തി എന്ന ഗാനം റീല്‍സുകളിലൂടെയായി ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അന്ന് അത്രയധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഗാനം 20 വര്‍ഷത്തിനിപ്പുറം ചര്‍ച്ചയായി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു അന്ന് സംവൃത പ്രതികരിച്ചത്.

ആദ്യ സിനിമ റിലീസ് ചെയ്ത് 20 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവൃത. തങ്കിയുടെ ഫോട്ടോയ്‌ക്കൊപ്പമായാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. തങ്കിയുടെ 20 വര്‍ഷം. മനസില്‍ ഇന്നും സിനിമയും അഭിനയവുമുണ്ടെന്നും നടി പറയുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. പ്ലീസ് കംബാക്ക് എന്ന് പറയണമെന്നുണ്ട്. കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്ക്, തിരിച്ച് വരണമെന്ന് തോന്നുമ്പോള്‍ മാത്രം വന്നാല്‍ മതി. സാധാരണ നാട്ടിന്‍പുറത്തുകാരിയുടെ ലുക്കിലാണ് വന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത് അഭിനയിക്കുന്നു എന്നത് അന്നേ ശ്രദ്ധിച്ചിരുന്നു. അന്നും ഇന്നും ആ വോയ്‌സ് ഇഷ്ടപ്പെട്ടതാണ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

See also  സാനിയ മിര്‍സയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നോ?

Leave a Comment