കീര്‍ത്തി സുരേഷ് ഇനി ആന്റണിക്ക് സ്വന്തം; താരത്തിന്റെ വിവാഹം ഇന്ന് ഗോവയിൽ

Written by Taniniram Desk

Published on:

നടി കീര്‍ത്തി സുരേഷും ആന്‍റണി തട്ടിലും ഇന്ന് ഗോവയിൽ വിവാഹിതരാവും. വിവാഹ ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്.കഴിഞ്ഞ ദിവസം മേക്കപ്പ് ഗൗണിൽ ബ്രൈഡ് ടു ബി ചടങ്ങുകൾക്ക് തയ്യാറാവുന്നതിനിടെ പകർത്തിയ ചിത്രം കീർത്തി ഷെയർ ചെയ്തിരുന്നു.

കീർത്തിയുടെ ദീര്‍ഘകാല സുഹൃത്താണ് ആന്റണി തട്ടിൽ. 15 വർഷം നീണ്ട പ്രണയമാണ് വിവാഹത്തിലെത്തുന്നത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.

നടി മേനകയുടെയും നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീർത്തിയെ തേടിയെത്തിയിരുന്നു

കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ബേബി ജോണ്‍’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.

See also  ഷാജി പാപ്പനും പിള്ളേരും വരുന്നു ! ആട് മൂന്നാംഭാഗം

Leave a Comment