ഒമാനിൽ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൊട്ടാരക്കര സ്വദേശിയുടെ ഫാമിന്റെ കാഴ്ചകളാണ് വീഡിയോയിലുള്ളത്. തെങ്ങും വാഴത്തോപ്പുമെല്ലാമായി ഒമാനിലെ ഈ ഫാം കേരളം തന്നെയാണെന്നേ ഒറ്റനോട്ടത്തിൽ ആരും പറയൂ.
ഒമാനിലെ സലാലയിലാണ് കൊട്ടാരക്കര സ്വദേശിയായ സുനിലിന്റെ മനോഹരമായ വീടും ഫാമും ഉള്ളത്. ട്രാവൽ സ്റ്റാർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചത്. ഫാമിലെ വാഴ തോപ്പും മരങ്ങളുമെല്ലാം കേരളത്തെ ഓർമ്മിപ്പിക്കും.
ഒമാൻ സലാലയിൽ എത്തിയപ്പോൾ കൊട്ടാരക്കരക്കാരൻ സുനിലേട്ടൻ്റെ കൃഷി ഫാം സന്ദർശിക്കാൻ പോയപ്പോൾ” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. “ഇതിപ്പോ കേരളത്തിലേക്കളും തെങ്ങുണ്ടല്ലോ,” “ഒമാനിലെ കേരളം”, “പാലക്കാട് കാണിച്ചു പറ്റിക്കുന്നോ” തുടങ്ങി രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.