മുട്ടയും അവലുമുണ്ടോ? ഒരു സ്നാക്ക് തയ്യാറാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • അവൽ
  • മുട്ട
  • സവാള
  • പച്ചമുളക്
  • ഉപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിൽ ഒരു കപ്പ് അവൽ എടുത്ത് വെള്ളം ഒഴിച്ച് രണ്ടു മൂന്നു തവണ കഴുകുക.
  • ഒരു സവാളയും ഒരു പച്ചമുളകും ചെറുതായി അരിഞ്ഞ് കഴുകി കുതിർത്ത് വെച്ചിരിക്കുന്ന അവിലിലേയ്ക്ക് ഇട്ട് നന്നായ് ഇളക്കി ചേർക്കുക.
  • മറ്റൊരു ബൗളിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് പാകത്തിന് ഉപ്പ് ചേർത്തുകൊടുത്ത് ബീറ്റ് ചെയ്തെടുക്കാം.
  • അതും മിക്സ് ചെയ്ത് വെച്ചിരിക്കുന്ന അവിലിലേയ്ക്കു ചേർക്കുക.
  • അര ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് കൂടി ചേർത്ത് എല്ലാം ഒരിക്കൽ കൂടി അവിലിലേയ്ക്ക് മിക്സ് ചെയ്യാം.
  • അൽപ്പം മല്ലി ഇല ഉണ്ടെങ്കിൽ രണ്ട് തണ്ട് അരിഞ്ഞ് അതിലേയ്ക്കു ചേർക്കാം.
  • തുടർന്ന് ചീനച്ചട്ടിയിൽ അൽപ്പം എണ്ണ എടുത്ത് ഹൈഫ്ലെയ്മിൽ ചൂടാക്കാം.
  • മിക്സ് ചെയ്ത് വെച്ചിരിക്കുന്ന അവലിൽ നിന്നും കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇടുക.
  • നല്ല ബ്രൗൺ കളർ ആയതിനുശേഷം എണ്ണയിൽ നിന്നും കോരിയെടുക്കാം.

See also  ഈ തണുപ്പു കാലത്ത് കാരറ്റ് പായസം ഉണ്ടാക്കാം

Leave a Comment