കേരളത്തിൽ ‘കെഎല്‍ ബ്രോ ബിജു’ തരംഗം ; ഇന്ത്യയിലെ ടോപ്പ് യൂട്യൂബ് ക്രിയേറ്റര്‍മാരില്‍ നാലാമൻ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോലും പിന്നിലായി

Written by Taniniram Desk

Published on:

യൂട്യൂബിലെ സബ്സ്ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയിൽ തന്നെ മുന്‍നിരയിലാണ് മലയാളിയായ കെഎല്‍ ബ്രോ ബിജു റിത്വിക്. 2024 ലെ യൂട്യൂബ് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ടോപ്പ് യൂട്യൂബര്‍മാരില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ. വീഴ്ത്തിയതാകട്ടെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍മാരെയും. യൂട്യൂബിന്‍റെ ഗ്ലോബല്‍ കൾച്ചര്‍ ആന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ട് ഇന്ത്യ 2024 ലാണ് ഈ വിവരങ്ങളുള്ളത്.

ഉള്ളടക്കത്തിലെ പുതുമ കൊണ്ട് ഈ വര്‍ഷം ഒട്ടേറെ ക്രിയേറ്റർമാർ പുതിയ സബ്സ്ക്രൈബര്‍മാരെ നേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ‘മിസ്റ്റര്‍ബീസ്റ്റ്’ എന്ന അക്കൗണ്ടാണ് ഇന്ത്യയിലെ ഏറ്റവും ടോപ്പ് ക്രിയേറ്റര്‍മാരിൽ ഒന്നാം സ്ഥാനത്ത്. ഹിന്ദി ഡബ്സ് വഴിയും ലോക്കര്‍ കോളാബ് വഴിയും മിസ്റ്റര്‍ ബീസ്റ്റ് ഇന്ത്യന്‍ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

ലോകത്താകമാനം സ്വീകരിക്കപ്പെടുന്ന ഉള്ളടക്ക മികവാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിന്റെ വിജയത്തിന് പിന്നിൽ. 6 കോടിയിലധികം സബ്സ്ക്രൈബമാരെ നേടാന്‍ ഇവർക്ക് സാധിച്ചു. നിലവിൽ 6.21കോടി സബ്സ്ക്രൈബര്‍മാരാണ് കെഎല്‍ ബ്രോ ബിജു റിത്വിക്കിനുള്ളത്.

കണ്ണൂര്‍ സ്വദേശിയാണ് ബിജുവും കുടുംബവും. കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനൽ എന്നാണ് ഇവരുടെ യൂട്യൂബ് ചാനലില്‍ നല്‍കിയിരിക്കുന്ന ബയോ.

മിസ്റ്റര്‍ബീസ്റ്റിന് ശേഷം ഫില്‍മി സൂരജ് ആക്ടര്‍, സുജല്‍ തക്രല്‍, കെഎല്‍ ബ്രോ ബിജു റിത്വിക്, യുആര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നി യൂട്യൂബര്‍മാരാണ് ടോപ്പ് ക്രിയേറ്റര്‍മാര്‍. 2024 ല്‍ ഇന്ത്യയില്‍ നിന്നും സബ്സ്ക്രൈബേഴ്സിനെ നേടിയത് അടിസ്ഥാനമാക്കിയാണ് ടോപ്പ് ക്രിയേറ്റേഴ്സിനെ തരംതിരിച്ചത്. ആർട്ടിസ്റ്റ്, ബ്രാന്‍ഡ്, മീഡിയ കമ്പനി, കുട്ടികളുടെ ചാനല്‍ എന്നിവ ഒഴിവാക്കിയുള്ള കണക്കാണിതെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.

ഈ വര്‍ഷം ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍ 24 മണിക്കൂര്‍ കൊണ്ട് 1.9 കോടിയിലധികം സബ്സ്ക്രൈബേഴ്സിനെയാണ് നേടിയെടുത്തത്. ഇതില്‍ വലിയൊരു ഭാഗം ഇന്ത്യന്‍ ആരാധകരായിരുന്നു.

2024 ല്‍ മോയെ മോയെ ടൈറ്റിലില്‍ വന്ന വിഡിയോ ഇന്ത്യയില്‍ 4.5 ബില്യണ്‍ കാഴ്ചക്കാരെ നേടി. ദിൽജിത്, ദോസഞ്ജ്, ദിൽജിത് ദോസഞ്ച് എന്നി കീവേഡുള്ള വീഡിയോകൾ വിഡിയോകള്‍ക്ക് 2024 ൽ 3.9 ബില്യണില്‍ കൂടുതൽ കാഴ്ചക്കാരെ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

See also  ' പൂവ് ' ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്

Leave a Comment