മോസ്കോ: അടുത്ത വർഷം മാർച്ചിൽ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്ലാഡിമിർ പുട്ടിൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. വിജയിച്ചാൽ 2030 വരെ പുട്ടിൻ അധികാരത്തിൽ തുടരും. റഷ്യയിൽ പുട്ടിന് 80 ശതമാനത്തോളം പിന്തുണയുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു. എന്നാൽ, അത്തരമൊരു തീരുമാനം പുട്ടിൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് പ്രതികരിച്ചിട്ടുണ്ട്.
Related News