കാലിഫോർണിയയിൽ ഭൂചലനം; സുനാമിയ്ക്ക് സാധ്യത

Written by Taniniram Desk

Published on:

യുഎസിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഒറിഗൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർൻഡെയ്‌ലിന് പടിഞ്ഞാറ് രാവിലെ 10:44 നാണ് ഭൂചലനം ഉണ്ടായത്.

തെക്ക് സാൻ ഫ്രാൻസിസ്കോ വരെ ഇത് അനുഭവപ്പെട്ടു. പ്രദേശത്തെ താമസക്കാർക്ക് കുറച്ച് നേരത്തേക്ക് ചലനം അനുഭവപ്പെട്ടു. അതിനെ തുടർന്ന് ചെറിയ തുടർചലനങ്ങളും ഉണ്ടായി.

See also  കാലിഫോർണിയയിലെ വാഹനാപകടത്തിൽ നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം…

Leave a Comment